മാതൃഭാഷ എന്ന പദം കൊണ്ട് വിവക്ഷിക്കുന്നത് ഒരു വ്യക്തിയുടെ മാതാവിന്റെ ഭാഷ എന്നല്ല. സ്വന്തം ഭാഷയെ മാതാവായിക്കാണുന്നതു കൊണ്ടാണ് ഇവ മാതൃഭാഷ എന്നറിയപ്പെടുന്നത്. മലയാളിയുടെ മാതൃഭാഷ മലയാളമാണ്. ചിലയിടങ്ങളിൽ ഭാര്യ ഭർത്താവിന്റെ പ്രദേശത്തേക്കുപോവുകയും, തത്ഫലമായി ആ കുടുംബത്തിൽ വ്യത്യസ്ത പ്രധാന ഭാഷകൾ ഉണ്ടാവുകയും ചെയ്യുന്നു. ആ കുടുംബത്തിലുണ്ടാവുന്ന കുട്ടികൾ സാധാരണയായി ആ പ്രദേശത്തെ ഭാഷയാണ് പഠിക്കുക. ഇപ്രകാരമുള്ളവരിൽ വളരെ കുറച്ചു പേർ മാത്രമെ അവരുടെ മാതൃഭാഷ പഠിക്കാറുള്ളു. "മാതൃ"(മാതാവ്) എന്നത് ഈ കാഴ്ചപ്പാടിൽ, ചിലപ്പോൾ മാതാവ് എന്നതിന്റെ പര്യായങ്ങളായ(നിർവ്വചനങ്ങളായ) "ഉത്ഭവം", "ഉറവിടം" എന്നിവയിൽ നിന്നാവാം ഉണ്ടായിരിക്കുക. (ഉദാഹരണമായി: "മാതൃരാജ്യം", "മാതൃദേശം" എന്നിവ) ഇന്ത്യ കെനിയ തുടങ്ങിയ ചില രാജ്യങ്ങളിൽ "മാതൃഭാഷ" എന്നത് ഒരു വ്യക്തിയുടെ, അവനുൾപ്പെടുന്ന പാരമ്പര്യ സമൂഹത്തിന്റെ സാധാരണ സംസാരശൈലിയും, അച്ചടിശൈലിയും അടങ്ങുന്ന ഭാഷയാണ് (എത്നിക് ഗ്രൂപ്പ്) (എത്നിക് ഭാഷ).[1]). ഏതാണ്ട് ഇതേ ഭാഷാപ്രയോഗം തന്നെയാണ്, ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ-മധ്യപാദങ്ങളിൽ അയർലന്റ് റിപ്പബ്ലിക്കിൽ ഉണ്ടായത്; ഐറിഷ് ജനതയുടെ മുഴുവനും മാതൃഭാഷയായി "ഐറിഷ് ഭാഷ" ഉപയോഗിക്കപ്പെട്ടു. ചില ഐറിഷ് പൗരന്മാർ ആദ്യഭാഷ ഇംഗ്ലീഷാണ് പഠിച്ചിരുന്നതെങ്കിലും അവരുടെ മാതൃഭാഷ "ഐറിഷ്" ആയി കണക്കാക്കപ്പെട്ടു. അപ്രകാരം തന്നെ സിങ്കപ്പൂരിൽ മാതൃഭാഷ എന്നത് ഒരു വ്യക്തിയുടെ പാരമ്പര്യഭാഷയായാണ് കണക്കാക്കുന്നത്, ആ വ്യക്തി പാരമ്പര്യഭാഷയിൽ ജ്ഞാനമുള്ളയാളണോ, അല്ലയോ എന്നത് മാതൃഭാഷാമാനദണ്ഡമല്ല. പക്ഷേ, അവിടെ ആദ്യഭാഷ ആംഗലമാണ്, കാരണം സ്വാതന്ത്ര്യാനന്തരം സിങ്കപ്പൂരിലെ സർക്കാർ സ്കൂളുകളിലും മറ്റും പ്രധാന അദ്ധ്യയനഭാഷയും, മറ്റെല്ലായിടത്തും പ്രധാന ഉപയോഗഭാഷയും ആംഗലമാണ്. J. R. R. Tolkien, അദ്ദേഹത്തിന്റെ 1955ലെ ഇംഗ്ലീഷും,വെൽഷും എന്ന പ്രസംഗത്തിൽ "മാതൃഭാഷ', "ഉപയോഗഭാഷ" എന്നിവയെ വേർതിരിച്ചുകാണിച്ചിട്ടുണട്. ഒരു വ്യക്തി അവന്റെ/അവളുടെ കുട്ടിക്കാലത്ത് സ്ഥലകാലസാഹചര്യങ്ങളിലൂടെ പഠിക്കുന്ന ഭാഷയാണ് ആ വ്യക്തിയുടെ "ഉപയോഗഭാഷ" അഥവാ "ആദ്യഭാഷ" (ഫസ്റ്റ് ലാംഗ്വേജ്), എന്നാൽ ആ വ്യക്തിയുടെ "മാതൃഭാഷ" എന്നത് ജനിതകമായി/പാരമ്പര്യമായി ആ വ്യക്തിയിലേക്ക് കൈമാറപ്പെടുന്ന ഭാഷയാണ്. 1999 നവംബർ 17ന്, യുനസ്കോ, 21 ഫെബ്രുവരി അന്താരാഷ്ട്ര മാതൃഭാഷാദിനമായി പ്രഖ്യാപിച്ചിട്ടുണ്ട്. |
About us|Jobs|Help|Disclaimer|Advertising services|Contact us|Sign in|Website map|Search|
GMT+8, 2015-9-11 20:13 , Processed in 0.165278 second(s), 16 queries .